വനം വകുപ്പ് മേധാവിയായി ബെന്നിച്ചന് തോമസ്
സംസ്ഥാനത്തെ വനം വകുപ്പ് മേധാവിയായി ബെന്നിച്ചന് തോമസിനെ നിയമിച്ചു.
സെര്‍ച്ച് കമ്മറ്റിയുടെ ശുപാര്‍ശ ഇന്ന് മന്ത്രിസഭായോഗം അംഗീകരിച്ചു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് തീരുമാനം പ്രഖ്യാപിച്ചത്. നിലവിലെ മേധാവി പി കെ കേശവന് ഈ മാസം 31 ന് വിരമിക്കും.
മുല്ലപ്പെരിയാര്‍ മരം മുറിക്കേസില്‍ അച്ചടക്കനടപടി നേരിട്ട ആളാണ് ബെന്നിച്ചന് തോമസ്.
തുടര്‍ച്ചയായി 33 വര്‍ഷക്കാലം വനംവകുപ്പില്‍ തന്നെ സേവനമനുഷ്ഠിച്ചെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ബെന്നിച്ചന് നിലവില്‍ ചീഫ് വൈല്‍ഡ് വാര്‍ഡനാണ്.
മുല്ലപ്പെറിയാര്‍ ബേബി ഡാമിലെ മരം മുറിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് അനുവാദം നല്കിയ
ഉത്തരവ് ഇറക്കിയതോടെ ബെന്നിച്ചന് തോമസിനെതിരെ വകുപ്പ്തല അന്വേഷണം ഉണ്ടാവകുയായിരുന്നു. ഉത്തരവ് ഇറക്കുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് കാണിച്ച് ബെന്നിച്ചനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
Content Highlight – Bennichan Thomas has been appointed head of the state forest department