ബിജു പ്രഭാകര്‍ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്നു മാറും
കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ സിഎംഡിസ്ഥാനം ഒഴിയും. ഈ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അദ്ദേഹം കത്ത് നല്കി.
നിലവില്‍ ഗതാഗതവകുപ്പ് സെക്രട്ടറിയാണ് ബിജു പ്രഭാകർ. ഗതാഗതവകുപ്പ് സെക്രട്ടറി പദവിയില്‍ നിന്ന് ഒഴിവാകാൻ അദ്ദേഹം സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഇനി ഒന്നേകാല്‍ വർഷം കൂടി ബിജു പ്രഭാകറിന് സർവീസ് കാലാവധിയുണ്ട്.
ഗതാഗത മന്ത്രിയായി കെ.ബി. ഗണേഷ് കുമാര്‍ ചുമതലയേറ്റതു മുതല്‍ മന്ത്രിയും സിഎംഡിയും തമ്മില്‍ സ്വരച്ചേർച്ചയിലല്ല. ഇലക്ട്രിക് ബസ് വിവാദം നീരസം ഒന്നുകൂടി വർധിപ്പിക്കുകയും ചെയ്തു. അടുത്ത കാലത്തായി നിയമിക്കപ്പെട്ട ജോയിന്റ് മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കറാണ് കെഎസ്ആർടിസിയിലെ ഭരണം നിയന്ത്രിക്കുന്നത്.