തിളച്ച വെള്ളം കോരിയൊഴിച്ച് ഒരു മനുഷ്യജീവൻ അപകടത്തിലാക്കി; ആരോടും ചെയ്യരുത് ഇത്തരം കൊടും ക്രൂരത

നമ്മുടെ കേരളത്തിൽ ഒരു ഓണക്കാലം കൂടെ കഴിഞ്ഞ് പോയിരിക്കുകയാണ്. ഓണാഘോഷങ്ങളും ഒക്കെ ഏതാണ്ട് അവസാനിച്ചിരിക്കുന്നു. എന്നാൽ ഈ ഓണക്കാലം തെക്കുംകരയിലെ ശശി എന്ന മനുഷ്യന് സമ്മാനിച്ചത് നരകതുല്യമായ യാതനകളാണ്.
ഈ ഫോട്ടോയിൽ കാണുന്ന ആളാണ് തൃശൂർ ജില്ലയിലെ തെക്കുംകരയിലുള്ള ശശിയേട്ടൻ എന്ന വ്യക്തി. അദ്ദേഹത്തിന്റെ ഇപ്പോളത്തെ അവസ്ഥ നോക്കുക. കാലുകൾ മാത്രമല്ല ശരീരം ആസകലം വെന്ത് പൊള്ളി, മെഡിക്കൽ കോളേജിൽ ചികിത്സയിൽ കിടക്കുകയാണ് അദ്ദേഹം. ഹൃദയസംബന്ധമായ അസുഖങ്ങളും കിഡ്നിയുടെ പ്രശ്നങ്ങളും കൂടിയുള്ള ഒരാളാണ് ഇദ്ദേഹം.
സംഭവം എന്തെന്ന് വെച്ചാൽ ശശിയേട്ടൻ ഇടക്ക് അല്പം മദ്യത്തെ കഴിക്കുന്ന ആളാണ്. അദ്ദേഹം ഈ തിരുവോണത്തിനും മദ്യം കഴിച്ചിരുന്നു. എന്നാൽ പതിവിലും കോടിപ്പോയത് കൊണ്ടാകണം അദ്ദെഹം പോകുന്ന വഴിയിൽ വീണുപോയി. ഇന്നേവരെ മദ്യം കഴിച്ചോ അല്ലാതെയോ ഒരാളുമായും ഒരു പ്രശ്നവും ഉണ്ടാക്കാത്ത ഒരു വ്യക്തിയാണ് ശശി.
തിരുവോണ നാളിൽ അദ്ദേഹം ആ വഴിയോരത്ത് കിടന്ന് പോയി എന്നതാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു ക്രൂരമായ ശിക്ഷ കിട്ടാനുള്ള കാരണം. അദ്ദേഹം കിടന്ന ആ വഴിയുടെ അടുത്ത് രണ്ടു വീട്ടുകാരാണ് താമസിക്കുന്നത്. ഒരാൾ സിപിഎമ്മിന്റെ ഒരു നേതാവാണ്. പിന്നെയുള്ളത് ഒരു സ്ത്രീയും മകനുമാണ്.
വഴിയിൽ കിടന്നിരുന്ന ഇദ്ദേഹത്തിന്റെ മേലെ തിളച്ച വെള്ളം വലിയ പാത്രത്തിൽ കൊണ്ട് വന്ന് ആരോ ഒഴിക്കുകയായിരുന്നു. അത് ആരാണ് ചെയ്തതെന്ന് കണ്ടെത്തേണ്ടത് പൊലീസാണ്.
എന്തായാലും ക്രൂരവും മൃഗീയവുമായ ഈ പ്രവർത്തി ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്ന് തക്കതായ ശിക്ഷ നൽകേണ്ടത് ഈ നാടിന്റെ ആവശ്യം തന്നെയാണ്.
ഇത് സോഷ്യൽ മീഡിയ വഴി അറിയുന്നത് അഡ്വക്കേറ്റ് ഫിർദൗസ് അമ്മാനത് എന്ന വ്യക്തി ഇട്ട പോസ്റ്റ് കാരണമാണ്. അദ്ദേഹം പറയുന്നത് നോക്കാം – തൃശൂർ ജില്ലയിൽ തെക്കുംകര നിവാസിയായ എന്റെ നാട്ടുകാരനായ ശശിയേട്ടൻ തിരുവോണ നാളിൽ കഴിച്ച മദ്യം അൽപ്പം കൂടിപോയതിനാൽ വഴിയിൽ കിടന്ന് പോയി. ആർക്കും സംഭവിക്കാവുന്ന ഒരു ചെറിയ പിഴവ്. പക്ഷേ അതിന് ആരോ ചെയ്തത് തിളച്ച വെള്ളം ഒഴിച്ച് അദ്ദേഹത്തെ ഈ പരുവമാക്കി എന്നതാണ്.
.
ചെറുപ്പം മുതൽ അറിയാവുന്ന, ആർക്കും ഒരു ഉപദ്രവവും ചെയ്യാതെ ഒരു പാവം മനുഷ്യനാണ് ശശിയേട്ടൻ. ഇദ്ദേഹത്തിനെ ഇങ്ങനെ ചെയ്തവർക്ക് അർഹമായ ശിക്ഷ ലഭ്യമാക്കേണ്ടത് എന്റെ കൂടി കടമയാണ്. വടക്കാഞ്ചേരി പോലീസ് കേസ്സെടുത്തിട്ടുണ്ടെങ്കിലും അന്ന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇയാൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാൽ എന്തുമാവാലോ എന്നാണ് പോലീസിന്റെ നിലപാടെങ്കിൽ അത് ചോദ്യം ചെയ്യേണ്ടി വരും.
തീർച്ചയായും അഡ്വക്കേറ്റ് ഫിർദൗസിന്റെ ഈ പോസ്റ്റ് അധികാരികളിലേക്ക് എത്തേണ്ടതാണ്. പോലീസ് ഈ വിഷയത്തിൽ നീതിപൂർവ്വമായ ഒരു അന്വേഷണം നടത്തണം. ആരുമായും ഒരു വഴക്കിനും പോകാത്ത, സാധുവായ ഒരു മനുഷ്യൻ, വഴിയിൽ വീണു കിടന്നു എന്നൊരു കാരണം കൊണ്ട് ക്രൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു.
അദ്ദേഹത്തിൻറെ ജീവൻ തന്നെ ഇപ്പോൾ അപകടത്തിലാണെന്നും അറിയുന്നു.
ശശിയുടെ ചികിത്സയും നല്ല രീതിയിൽ നടക്കേണ്ടത് ആവശ്യമാണ്. ഈ സംഭവത്തിന് പിന്നിലുള്ള ആളെ കണ്ടെത്തി തക്കതായ ശിക്ഷ വാങ്ങി കൊടുക്കുകയും, ശശിയുടെ ചികിത്സക്ക് ആവശ്യമായ കാര്യങ്ങളെല്ലാം അവരെ കൊണ്ട് ചെയ്യിക്കേണ്ടതുമാണ്.