ബ്രൂവറി അനുമതി: സർക്കാർ വാദം തള്ളി കോടതി
ബ്രൂവറി – ഡിസ്റ്റിലറി അഴിമതി കേസിൽ ഇടതുസർക്കാരിന് തിരിച്ചടി. രമേശ് ചെന്നിത്തല നൽകിയ ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് തള്ളിയത്. കോടതി അന്വേഷിച്ച ശേഷം തീരുമാനമെടുക്കാമെന്ന് ജഡ്ജി ബി ഗോപകുമാർ പറഞ്ഞു. അതേസമയം ബ്രൂവറി ഡിസ്റ്റിലറി അനുവദിച്ചതുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിലുള്ള എല്ലാ ഫയലും കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പുതിയ ഹർജി ഇന്ന് സമർപ്പിച്ചു.
സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതിനെതിരെ രമേശ് ചെന്നിത്തല നൽകിയ നൽകിയ ഹരജി നിലനിൽക്കില്ലെന്ന സർക്കാർ വാദമാണ് കോടതി തള്ളിയത്. ആദ്യ പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് അന്ന് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല വിജിലൻസ് കോടതിയെ സമീപിച്ചത്. ഇന്ന് വീണ്ടും ഹരജി പരിഗണിച്ചപ്പോഴാണ് ഹരജി നിലനിൽക്കുന്നതല്ല തള്ളണമെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.
Content Highlight: Brewery approval: Court dismisses govt. stand