ബാഗേജില്‍ വെടിയുണ്ട: നെടുമ്ബാശേരി വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയില്‍
Posted On May 25, 2024
0
262 Views
നെടുമ്ബാശേരി വിമാനത്താവളത്തില്‍ വെടിയുണ്ടയുമായെത്തിയ യാത്രക്കാരൻ പിടിയില്‍. ഇൻഡിഗോ വിമാനത്തില്‍ പുണെയ്ക്കു പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷ്രൻ സിങ്ങാണ് പിടിയിലായത്.
പുലർച്ചെ ഒരു മണിക്ക് എത്തിയ ഇയാളുടെ ബാഗേജ് പരിശോധിക്കുന്നതിനിടെയാണു വെടിയുണ്ട കണ്ടെത്തിയത്. യാഷ്രൻ സിങ്ങിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.












