വിസി നിയമനത്തില് ഗവര്ണറുടെ അധികാരം ഭേദഗതി ചെയ്യാന് മന്ത്രിസഭാ തീരുമാനം
സര്വകലാശാല വൈസ് ചാന്സിലര് നിയമനത്തില് ഗവര്ണറുടെ അധികാരം ഭേദഗതി ചെയ്യാന് മന്ത്രി സഭാ തീരുമാനം. വിവിധ വിഷയങ്ങളില് ഗവര്ണര് ആരിഫ് മുഹമ്മദ് ഘാനും സര്ക്കാരും തമ്മില് തര്ക്കങ്ങള് തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
സര്വകലാശാല വൈസ് ചാന്സലറെ കണ്ടെത്തുന്നതിനുള്ള സമിതിയില് ഗവര്ണറുടെ പ്രതിനിധിയെ സര്ക്കാരിന് നിര്ദേശിക്കാമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. വിസി നിയമനത്തിന് മൂന്നംഗ സമിതിയാണുള്ളത്. നിലവില് ഗവര്ണറുടെ നോമിനി, യുജിസി നോമിനി, അതതു സര്വകലാശാലകളുടെ നോമിനി എന്നിവരാണ് സമിതിയിലുള്ളത്. ഇത് അഞ്ചംഗ സമിതിയാക്കാനാണ് പുതിയ ബില്ലില് നിര്ദേശിച്ചിട്ടുള്ളത്. അതിനാല് ഇനി മുതല് ഗവര്ണറുടെ പ്രതിനിധിയെ സര്ക്കാര് തീരുമാനിക്കും.
അതേസമയം, ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കിയെങ്കിലും നിയമസഭ പാസ്സാ്കകി ഗവര്ണര് ഒപ്പിടുന്നതോടെയെ നിയമം പ്രാബല്യത്തില് വരികയുള്ളൂ.
Content Highlights – Cabinet decision to amend Governor’s power in appointing VC