‘പോലീസിനെ വിളിച്ചോളൂ, അവര്‍ എന്നെ ഉപേക്ഷിച്ച് പോയതാണ്’
കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാവോവാദി സുരേഷിനെ ജനവാസമേഖലയില്‍ ഉപേക്ഷിച്ച് അഞ്ചംഗ സംഘം മടങ്ങി. സുരേഷിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ..
‘വെള്ളിയാഴ്ച കാഞ്ഞിരക്കൊല്ലിയില്‍ സ്കൂള്‍ വാർഷികച്ചടങ്ങില്‍ പങ്കെടുക്കുമ്ബോള്‍ വൈകിട്ട് 6.40-നാണ് വാലുമല് വാസുദേവൻ ഫോണില്‍ വിളിച്ച് ചിറ്റാരിക്കോളനിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ ഒരു മാവോവാദിയെ ഏതാനുംപേർ ഉപേക്ഷിച്ച് പോയെന്നും ഉടൻ സ്ഥലത്തെത്തണമെന്നും പറഞ്ഞത്. ഒറ്റവാക്കില്‍ പ്രസംഗം അവസാനിപ്പിച്ച് പഞ്ചായത്തംഗം ജില്‍സണ്‍ കണികത്തോട്ടത്തോടൊപ്പം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. പോലീസിനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു.
വിവരമറിഞ്ഞിട്ടുണ്ടെന്നും അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു മറുപടി. 7.05-ന് കോളനിയിലെത്തി. ചപ്പിലി കൃഷ്ണന്റെ വീട്ടിലാണ് മാവോവാദി സുരേഷ് കിടന്നിരുന്നത്. കൃഷ്ണന്റെ വീട് ഒറ്റപ്പെട്ട സ്ഥലത്താണ്. കോളനിവാസികള്‍ ആകെ ഭയന്ന നിലയിലായിരുന്നു. ജീപ്പിന്റെ വെട്ടം കണ്ട് ചിലർ പുറത്തുവന്നു. കൃഷ്ണനില്‍നിന്ന് വിവരങ്ങള്‍ മനസ്സിലാക്കി. മാവോവാദി പ്രവർത്തകനാണെന്നും മൂന്നുദിവസം മുമ്ബ് കാട്ടാനയുടെ ആക്രമണത്തിനിരയായെന്നും നെഞ്ചിന് ചവിട്ടേറ്റിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു. പോലീസിനെ വിളിച്ചോളാനും കൂടെയുള്ളവർ ഉപേക്ഷിച്ച് പോയതാണെന്നും ഇയാള്‍ തന്നെയാണ് പറഞ്ഞത്.