അട്ടപ്പാടിയില്‍ കാറിന് നേരെ ഒറ്റയാന്റെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴക്ക്
Posted On August 4, 2023
0
471 Views
അട്ടപ്പാടിയില്‍ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കല്‍ സ്വദേശി രാംകുമാറും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാന ആക്രമിച്ചത്. തലനാരിഴയ്ക്കാണ് കുടുംബം ആനയിൽ നിന്ന് രക്ഷപ്പെട്ടത്. പരുപന്തര കരുവടത്ത് മേഖലയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
വയോധികയും കുട്ടികളും അടങ്ങുന്ന ആറാംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ മൂന്ന് തവണയാണ് കാട്ടാന തൻ്റെ കൊമ്പിൽ കോര്‍ത്ത് ഉയര്‍ത്തിയത്. കാറിന്റെ ബോണറ്റിലും വശത്തുമായി കൊമ്പ് കൊണ്ട് കുത്തി തുളകളുമിട്ടിട്ടുണ്ട്.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
December 5, 2025











