പാലക്കാട് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കാട്ടാന തകര്‍ത്തു
Posted On July 7, 2024
0
216 Views
പാലക്കാട് കല്ലടിക്കോട് പാങ്ങില്‍ വീടിന്റെ മുന്നില്‍ നിർത്തിയിട്ട കാർ കാട്ടാന തകർത്തു. മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശി പാങ്ങ് പ്രദീപിന്റെ കാർ ആണ് കാട്ടാന തകർത്തത്.
രാത്രി 12.30 യോടെയായിരിന്നു സംഭവം. കാറിന്റെ രണ്ടു ഡോറും പുറക് വശവും തകർന്നു. വലിയ ശബ്ദം കേട്ട് എഴുന്നേറ്റപോഴാണ് ആന കാർ തകർക്കുന്നത് വീട്ടുകാർ കണ്ടത്.
വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ആന ഇറങ്ങി പോയി. പാങ്ങ് മുന്നേക്കർ ഭാഗത്ത് ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഒറ്റക്കും കൂട്ടമായും ഇറങ്ങുന്നത് തുടർക്കഥയായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
Trending Now
An anthem forged in fire!👑🔥
October 29, 2025













