നടിയെ ആക്രമിച്ച കേസ്; ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസിലെ തുടരന്വേഷണം അട്ടിമറിക്കാല്‍ ശ്രമമെന്ന് ആരോപിച്ച് അക്രമിക്കപ്പെട്ട നടി നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് അദ്ദേഹം പിന്മാറിയത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചില്‍ നിന്നും ഹര്‍ജി മാറ്റണമെന്ന് നടിയുടെ അഭിഭാഷക അപേക്ഷ നല്‍കിയിരുന്നു. നാളെ മറ്റൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കും.
അതിജീവിത സര്‍ക്കാരിനെതിരെയും ഹര്‍ജി പരിഗണിക്കുന്ന വിചാരണക്കോടി ജഡ്ജിക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നാണ് നടിയുടെ ആരോപണം. തുടക്കത്തില്‍ സര്‍ക്കാര്‍ പിന്തുണ നല്‍കിയെന്നും രാഷ്ട്രീയ തലത്തില്‍ ക്രെഡിറ്റ് വാങ്ങിയ ശേഷം പിന്‍വാങ്ങിയതായും ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഭരണ മുന്നണിയിലുള്ള ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസ് തിടുക്കത്തില്‍ അവസാനിപ്പിക്കാന്‍ നീക്കം നടത്തുന്നതായി സംശയമുണ്ടെന്നും നടി ഹര്‍ജിയില്‍ പറയുന്നു.
Content Highlight – Case of assault on actress; Justice Kauser, who was considering the petition withdrew from the case