നേമം ടെർമിനൽ പദ്ധതിയിൽ നിന്ന് കേന്ദ്രം പിൻമാറി- തീരുമാനം രാജ്യസഭാ സെക്രട്ടേറിയറ്റിനെ രേഖാമൂലം അറിയിച്ചു
നേമം റെയിൽവേ ടെർമിനൽ പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയാതായി ജോൺ ബ്രിട്ടാസ് എം.പി. രാജ്യസഭാ സെക്രട്ടേറിയറ്റിനെയാണ് പദ്ധതി ഉപേക്ഷിച്ച കാര്യം രേഖാമൂലം അറിയിച്ചത്. പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ് 13 വർഷം കേന്ദ്രം കേരളത്തെ വഞ്ചിച്ചെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ റെയില്‍ ഗതാഗത വികസനത്തിന് അനിവാര്യമായ ഒരു പദ്ധതിയാണ് നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി. 117 കോടിയുടെ പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം തലസ്ഥാന നഗരിക്കും കേരള സംസ്ഥാനത്തിനും മൊത്തത്തില്‍ തിരിച്ചടിയാണ്. പദ്ധതി ഉപേക്ഷിച്ചാല്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്കിയവരും കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും.
കഴിഞ്ഞ ദിവസം പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണാനെത്തിയ സംസ്ഥാന മന്ത്രിതല സംഘത്തിന് അനുമതി നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര് അനില്‍, ആന്റണി രാജു എന്നിവര്‍ക്കാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് മന്ത്രിമാര്‍ അറിയിക്കുകയും ചെയ്തിരുന്നു.