ഫിറ്റായാല്‍ മദ്യത്തിൻ്റെ അളവില്‍ കുറവ് വരുത്തും: തട്ടിപ്പ് കണ്ടെത്തി വിജിലന്‍സ്
Posted On December 30, 2025
0
2 Views
കണ്ണൂരിലെ ബാറുകളില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്. പരിശോധനയില്‍ മദ്യം നല്കുന്നതില് ക്രമക്കേട് കണ്ടെത്തി. പഴയങ്ങാടിയിലെ ബാറില്‍ ഉപയോക്താക്കള്‍ക്ക് കൊടുക്കുന്ന മദ്യത്തിന്റെ അളവില്‍ കൃത്രിമം നടത്തുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. കസ്റ്റമര്‍ ഫിറ്റായി എന്ന് കണ്ടാല്‍ അളവില്‍ കുറവ് വരുത്തി തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ബാറിന് വിജിലന്‍സ് 25,000 രൂപ പിഴ ചുമത്തി. ചിലയിടങ്ങളില്‍ മദ്യത്തിന്റെ ബ്രാന്‍ഡിലും വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.












