നിയമഭയിലെ പ്രതിപക്ഷ പ്രതിഷേധം; കോണ്‍ഗ്രസിന്റേത് ഹീനമായ രാഷ്ട്രീയ കുതന്ത്രമെന്ന് മുഖ്യമന്ത്രി
നിയമഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.കല്പറ്റ എം എൽ എ പ്രമേയത്തിന് നോട്ടീസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ശേഷം നോട്ടീസ് നല്കിയവര് തന്നെ സഭ തടസപ്പെടുത്തി. യുഡിഎഫ് നടപ്പിലാക്കിയത് അത്യന്തം ഹീനമായ രാഷ്ട്രീയ കുതന്ത്രമാണ്. ഇന്ന് നിയമസഭയില്‍ ഉണ്ടായത് ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 37 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.
ജനാധിപത്യ അവകാശം ഉപയോഗിക്കാന്‍ തയാറാവാതെ അസഹിഷ്ണുത കാണിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. അടിയന്തര പ്രമേയം സഭയില്‍ അവതരിപ്പിച്ചാല്‍ സര്‍ക്കാരിന് കൃത്യമായ മറുപടിയുണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് ഒരക്ഷരം സംസാരിച്ചില്ല. എന്താണ് പ്രശ്നമെന്ന് അവതരിപ്പിക്കാന്‍ പ്രതിപക്ഷം തയാറായില്ല പകരം ബഹളവും കോലാഹലവും മാത്രമാണ് നടന്നത്. നാടിനും സഭയ്ക്കും അംഗീകരിക്കാകാനാത്ത നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിലെ ചോദ്യോത്തര വേളയും പ്രതിപക്ഷം തടസപ്പെടുത്തി. പക്ഷെ അതെന്തിനാണെന്ന് പോലും പറയാന്‍ അവര്‍ തയാറായില്ല. ജനാധിപത്യത്തിന്റെ ലംഘനമാണ് ഇതുവഴി പ്രതിപക്ഷം നടത്തിയത്.നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള പ്രതിപക്ഷ ശ്രമം നിയമസഭയിലും ആവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് തകര്‍ത്ത സംഭവം സര്‍ക്കാര്‍ ഗൗരവമായി തന്നെയാണെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സിപിഎം, കേന്ദ്ര, സംസ്ഥാന ജില്ലാ നേതൃത്വം അപലപിച്ചു. കൂടാതെ കേസില്‍ പെണ്‍കുട്ടികളെയടക്കം 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓഫീസ് ആക്രമിച്ചത് തെറ്റായ സംഭവമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights – Legislative Assembly, Pinarayi Vijayan, Came with a strong response to the opposition protest