പീഡനക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം
പീഡന പരാതിയില്‍ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ പീഡന പരാതിയിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത് . 2020 ഫെബ്രുവരി 8ന് കൊയിലാണ്ടി നന്തി കടൽത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയ സമയത്ത് സിവിക് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. മറ്റൊരു പരാതിയിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.കേസില്‍ വെള്ളിയാഴ്ച വരെ സിവികിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ട് ഇതുവരെ കോടതിയില്‍ ഹാജരാക്കത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് തടഞ്ഞത്.
Content Highlights – Civic Chandran gets anticipatory bail in molestation case