കൊല്ലം കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം
കൊല്ലം കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം. അഭിഭാഷകര്‍ നടത്തിയ പ്രതിഷോധ പ്രകടനത്തിനിടെയാണ് കയ്യാങ്കളി ഉണ്ടായത്. സംഘര്‍ഷത്തില്‍ പൊലീസ് ജീപ്പിന്റെ ചില്ല് അഭിഭാഷകര്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ഒരു എ എസ് ഐയ്ക്ക് പരിക്കേറ്റിറ്റുണ്ട്. പ്രതിഷേധത്തിനിടെ ഒരു വയര്‍ലെസ് സെറ്റ് നശിപ്പിച്ചതായും പൊലീസ് പറയുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ കോടതിയിലേക്ക് എത്തിയ പൊലീസുകാരെ അഭിഭാഷകര്‍ തടയുകയായിരുന്നു. കഴിഞ്ഞ മാസം അഞ്ചാം തീയതി കരുനാഗപ്പള്ളിയിലെ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു അഭിഭാഷകരുടെ നടപടി.
അതേസമയം, തിങ്കളാഴ്ച്ച ഉണ്ടായ അക്രമസംഭവങ്ങള്‍ അസോസിയേഷന്റെ അറിവോടെ നടന്നതല്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസിറ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Content Highlights – Clash between lawyers and police in Kollam court