മഹാരാജാസ് കോളജില്‍ സംഘര്‍ഷം; എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു
എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അബ്ദുല്‍ നാസിറിന് സംഘര്‍ഷത്തില്‍ കുത്തേറ്റു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. കാമ്ബസില്‍ നാടക പരിശീലനം നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു സംഘം വിദ്യാര്‍ഥികളുമായി സംഘര്‍ഷമുണ്ടാകുയായിരുന്നു.
കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. അബ്ദുല്‍ നാസിര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആക്രണമത്തിന് പിന്നില്‍ ഫ്രട്ടേണിറ്റി, കെ.എസ്.യു പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഫ്രറ്റേണിറ്റി പ്രവര്ത്തകൻ ബിലാലിനെ ഒരുസംഘം മര്‍ദിച്ചിരുന്നു. സാരമായി പരിക്കേറ്റ ബിലാല്‍ എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ബിലാലിനെ ക്രൂരമായി ആക്രമിച്ചതെന്ന് ഫ്രറ്റേണിറ്റി ആരോപിച്ചു.
മഹാരാജാസിലെ ഗ്യാങ് സംഘര്‍ഷങ്ങളുടെ മറവില്‍ ഫ്രറ്റേണിറ്റിയെ പ്രതി ചേര്‍ക്കാനുള്ള എസ്.എഫ്.ഐയുടെയും മാധ്യമങ്ങളുടെയും നീക്കം അപലപനീയമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുല്‍ ബാസിത് പറഞ്ഞു. വിദ്യാര്‍ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ മൂന്നാം വര്‍ഷ റെപ്രസന്റെറ്റീവ് സീറ്റ് പരാജയത്തെ തുടര്‍ന്ന് മഹാരാജാസ് കാമ്ബസില്‍ എസ്.എഫ്.ഐയും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മില്‍ കഴിഞ്ഞ നിരവധി ദിവസങ്ങളിലായി തുടര്‍ച്ചയായി ആക്രമണങ്ങളാണ് നടന്നുക്കൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.