ആലപ്പുഴയില്‍ പ്രളയത്തില്‍ നശിച്ച 925 വീടുകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ആലപ്പുഴ ചേര്‍ത്തല താലൂക്കില്‍ പ്രളയത്തില്‍ നശിച്ച 925 വീടുകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചീഫ്സെക്രട്ടറിയുള്പ്പെടെയുള്ള ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നായിരിക്കും നഷ്ടപരിഹാര തുക നല്‍കുക. നടപടി ക്രമങ്ങളിലെ കാലതാമസമാണ് തുക നല്കാന് വൈകിയതെന്നും നഷ്ടപരിഹാര തുക വൈകിയതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നിശ്ചയിച്ച ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യണം. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. പൊതു ഇടങ്ങളിലും സ്കൂളുകളിലും മാസ്ക് നിര്‍ബന്ധമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights – CM Pinarayi Vijayan, Ensures Compensation will be given to 925 damaged houses In Flood