പത്മജയുടെ പിതൃത്വത്തെ കോണ്‍ഗ്രസുകാര്‍ ചോദ്യം ചെയ്യുന്നു, മുരളീധരൻ ശിഖണ്ഡി: കെ സുരേന്ദ്രൻ
പത്മജയുടെ പിതൃത്വത്തെ കോണ്‍ഗ്രസുകാർ ചോദ്യം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
രമേശ് ചെന്നിത്തല മറുപടി പറഞ്ഞു, എന്നാല്‍ മുരളീധരൻ മറുപടി പറയാൻ തയ്യാറായില്ല. രാഷ്ട്രീയത്തില്‍ മര്യാദ കാണിക്കണം. ബിജെപിയെ തോല്‍പ്പിക്കാൻ ആരുമായും കോണ്‍ഗ്രസ് കൂട്ടുകൂടും. അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ എ കെ ആന്റണി പ്രതികരിച്ചത് വളരെ പക്വതയോടെയാണ്. മുരളീധരൻ നിരവധി പാർട്ടികള്‍ മാറിയിട്ടുണ്ട്. എന്നിട്ടാണ് ബിജെപിയില്‍ ചേർന്ന പത്മജയെ വിമർശിക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും വികസന വിരോധികളായ മുന്നണികളാണ്. മോദി ഗ്യാരന്റിക്ക് മാത്രമേ കേരളത്തെ രക്ഷിക്കാനാകൂ എന്നും കെ സുരേന്ദ്രൻ പറഞ്ഞു
എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരനെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ല. എൻഡിഎയെ തോല്‍പ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നത് എന്നും സുരേന്ദ്രന് വിമര്‍ശിച്ചു.