സിപിഐ എക്സിക്യുട്ടീവ് കോട്ടയത്ത് ചേരും

സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് കോട്ടയത്ത് ചേരും. പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി.രാജയുടെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് രണ്ടിനാണ് യോഗം ചേരുക.
സിപിഐ സംസ്ഥാന സെക്രട്ടറിയുടെ താത്ക്കാലിക ചുമതല ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ യോഗം തീരുമാനമെടുക്കും. അന്തരിച്ച സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാന നേതാക്കളെല്ലാം കോട്ടയത്ത് എത്തിയിരുന്നു. ഇതോടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എക്സിക്യുട്ടീവ് ചേരാന്‍ തീരുമാനിക്കുകയായിരുന്നു.
രാവിലെ 11 ന് കാനത്തെ കൊച്ചുകളപുരയിടം വീട്ടുവളപ്പിലാണ് കാനം രാജേന്ദ്രന്റെ മൃതദേഹം സംസ്കരിച്ചത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.