ലോകായുക്ത ഓര്‍ഡിനന്‍സ്; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സിപിഐ
ലോകായുക്ത ഭേദഗതി ബില്ലില്‍ എതിര്‍പ്പ് തുറന്നു കാട്ടി സിപിഐ. ബില്‍ ഈ രീപത്തില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കി. മന്ത്രിമാരായ കെ രാജനും, പി പ്രസാദുമാണ് എതിര്‍പ്പ് അറിയിച്ചത്.
ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് ലോകായുക്ത ഭേദഗതി ഓര്‍ഡിനനന്‍സ് അസാധുവായിരുന്നു. ഈ മാസം 22-ാം തീയതി ചോരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ബില്ലായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
രാഷ്ട്രീയ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ ഒരു തീരുമാനം എടുക്കാന്‍ പാടുള്ളുവെന്ന് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ ചര്‍ച്ച പിന്നീട് നടത്താമെന്ന് മുഖ്യമന്ത്രി മറുപടി നല്കി. കൂടാതെ ബില്ലില്‍ മാറ്റം വരുത്തിയാല്‍ നിയമപ്രശ്നമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights – CPI openly opposes the Lokayukta Amendment Bill