പുതുപ്പള്ളിയില് CPM സ്ഥാനാര്ഥി തന്നെ; ഉമ്മന്ചാണ്ടിയുടെ വിശ്വസ്തന് LDF സ്ഥാനാര്ഥിയാകുമെന്ന അഭ്യൂഹം തള്ളി വി.എന് വാസവന്
Posted On August 10, 2023
0
257 Views

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില് ഉമ്മന് ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്ഗ്രസ് നേതാവ് നിബു ജോണിനെ എല്ഡിഎഫ് സ്ഥാനാര്ഥിയാക്കിയേക്കുമെന്ന അഭ്യൂഹം തള്ളി സിപിഎം.
നിബു ജോണുമായി ഒരു തരത്തിലുള്ള ചര്ച്ചയും നടന്നിട്ടില്ലെന്നും സ്ഥാനാര്ഥിയാകാന് കരുത്തും പ്രാപ്തിയുമുള്ള ആളുകള് സിപിഎമ്മില് തന്നെയുണ്ടെന്നും മന്ത്രി വി.എന് വാസവന് വ്യക്തമാക്കി. എല്ഡിഎഫ് സ്ഥാനാര്ഥി ആരാണെന്ന കാര്യം സംസ്ഥാന സെക്രട്ടേറിയേറ്റില് ചര്ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.