സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് ആക്രമണം; മൂന്ന് എബിവിപി പ്രവര്ത്തകര്കസ്റ്റഡിയില്
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ പിടിയില്‍. ലാല്‍, സതീര്ഥ്യന്, ഹരിശങ്കര്‍ എന്നിലരാണ് കസ്റ്റഡിയിലുള്ളത്. ഞാറാഴ്ച്ച രാവിലെ അഞ്ച് മണിയോടെയാണ് തമ്പാനൂര്‍ പൊലീസ് ഇവരെ പിടികൂടിയത്. ആശുപത്രിയില്‍ വച്ചാണ് മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച പുലര്‍ച്ച് 1.10നാണ് മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായത്. മൂന്നു ബൈക്കുകളിലെത്തിയ 6 അംഗ സംഘമാണ് ആക്രമണിത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഓഫീസിന് കല്ലെറിഞ്ഞത് എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞിരുന്നു. വഞ്ചിയൂര്‍ സംഘര്‍ഷത്തിലെ പ്രതികള്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയിലായ പ്രതികള്‍ പുറത്തു പോകുന്നത് സിസിടിവിയില്‍ പതിയുകയായിരുന്നു. ഓഫിസിലെയും സമീപത്തെ വ്യാപര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പ്രതികളെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായി.
Content Highlights – CPM District Committee Office Attack, Three ABVP activists in custody