പ്രശാന്ത് ശിവനെ നേരിടാൻ സിപിഎം സ്ലീപ്പർ സെൽസ് ഇറങ്ങും: മുന്നറിയിപ്പ് പോസ്റ്റുമായി അർജുൻ ആയങ്കി
സിപിഎം നേതാവും അർഷോയുമായി കൊമ്പ് കോർത്ത ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് ഒരു മുന്നറിയിപ്പുമായി അർജുൻ ആയങ്കി രംഗത്ത് വന്നിരുന്നു. സ്ലീപ്പർ സെൽ ഫാൻസ് സി.പി.എമ്മിനുണ്ട്. ഭരണത്തിൽ ആയതു കൊണ്ടാണ് ,സൈ ലന്റ് ആയി നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും. പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ്, അവിടെ വ്യക്തിയില്ലെന്നും അർജുൻ മുന്നറിയിപ്പ് നല്കുന്നു.
പാലക്കാട് നഗരസഭയില്‍ 53ല്‍ പത്ത് സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റെ വെല്ലുവിളിയും സി.പി.എമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പി.എം. ആർഷോയുടെ മറുപടിയും മനോരമ ന്യൂസ് പാലക്കാട് കോട്ട മൈതാനിയിൽ സംഘടിപ്പിച്ച വോട്ടുകവലയിൽ സംഘര്‍ഷത്തിനു വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അര്ജുന് ആയങ്കിയുടെ കുറിപ്പ്.
അർജുൻ ആയങ്കിയുടെ കുറിപ്പ് ഇങ്ങനെയാണ്.
പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്…. തുടരും സിനിമ ഇറങ്ങിയപ്പോൾ മോഹൻലാലിന്റെ സ്ലീപ്പർ സെൽ ഫാൻസിനെപ്പറ്റി ഒരു സംസാരം ഉണ്ടായി
മോഹൻലാലിന്റെ നല്ല സിനിമ ഇറങ്ങിയാൽ പ്രായ ഭേദ മന്യേ ജനങ്ങൾ തിയേറ്ററിൽ ഇരച്ചുകയറും അങ്ങനൊരു പ്രതിഭാസം മോഹൻലാലിനുണ്ട്.
അങ്ങനൊരു പ്രതിഭാസം സിപിഎമ്മിനുമുണ്ട് .ഭരണത്തിൽ ആയതുകൊണ്ട് സൈലന്റ് ആയി നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം സ്ലീപ്പർ സെൽസ് പാർട്ടിക്കുണ്ട്. പാർട്ടി പരിപാടികളിലോ ജാഥകളിലോ അവരെ കണ്ടെന്ന് വരില്ല. പക്ഷേ പാർട്ടിക്ക് നേരെ ഒരാക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തും. ജീവനും ജീവിതവും മറന്ന് പോരാടും, യുദ്ധം ചെയ്യും. പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ വ്യക്തിയില്ല…
ഇതാണ് പ്രശാന്ത് ശിവനോട് അർജുൻ ആയങ്കി പറയുന്നത്.
എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് അര്ജുന് ആയങ്കിയുടെ പ്രതികരണം.
ഇരുവര്‍ക്കുമിടയിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ആര്‍ഷോയും പ്രതികരിച്ചിരുന്നു. ‘ചാണകത്തില്‍ ചവിട്ടാതിരിക്കുക എന്നത് പോലെ തന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദര്‍ഭങ്ങളില്‍ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്,’ എന്നായിരുന്നു ആർഷോയുടെ വാക്കുകള്‍.
ഇതിനിടെ പാലക്കാട് നഗരസഭയില്‍ ബിജെപി സ്ഥിരമായി വിജയിക്കുന്ന വാര്‍ഡില്‍ മത്സരിക്കുന്നതിനായി ബിജെപിയില്‍ നേതാക്കള്‍ തമ്മില്‍ പിടിയും വലിയും നടക്കുകയാണ്. മൂത്താന്തറ ശ്രീരാംപാളയം വാര്‍ഡില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് നേതാക്കള്‍ ശ്രമിക്കുന്നത്.
ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവന് മത്സരിക്കുന്നതിനായി കണ്ടുവെച്ചിരിക്കുന്ന വാര്‍ഡാണിത്. എന്നാല്‍ ഈ വാര്‍ഡില്‍ മത്സരിക്കുവാന്‍ താല്പര്യമുണ്ടെന്ന് മുന്‍ കൗണ്‍സിലറായ സുനില്‍ മോഹനും ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സി മധുവും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ വാര്‍ഡില്‍ മത്സരിക്കാന്‍ ആഞ്ഞുശ്രമിക്കുന്ന മൂന്ന് പേരും സി കൃഷ്ണകുമാര്‍ പക്ഷത്തുള്ളവരാണ്.
എന്നാൽ മൂത്താന്തറ ശ്രീരാംപാളയം വാര്‍ഡിലേക്ക് പ്രശാന്ത് ശിവനെയല്ല സുനില്‍ മോഹനെയോ മധുവിനെയോ പരിഗണിക്കണമെന്നാണ് ബിജെപി മണ്ഡലം കോര്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടത്.
നിലവിലെ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, വൈസ് ചെയര്മാന് ഇ കൃഷ്ണദാസ്, എന്‍ ശിവരാജന് എന്നിവർ ഉള്‍പ്പെടെ സീനിയര്‍ നേതാക്കളെ പരിഗണിക്കാതെയുള്ള ജില്ലാ കമ്മിറ്റിയുടെ നഗരസഭ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയാണ് തര്‍ക്കം മൂക്കുന്നത്.













