പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചു; ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു
Posted On November 1, 2023
0
353 Views

കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചതിന് ജനം ടിവിക്കെതിരെ കേസെടുത്തു. എളമക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിലാണ് നടപടി.
പ്രത്യേക മതവിഭാഗത്തിനെതിരെ മനഃപൂര്‍വമായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ജനം ടിവി പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചതായി പരാതിയില്‍ സൂചിപ്പിച്ചിരുന്നു.