ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസ്; നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുത്തു
ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുത്തു. ബിഷപ്പ് ഡോ.വിന്‍സന്റ് സാമുവലിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. ദിലീപിന് ജാമ്യം ലഭിക്കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്നാണ് ബിഷപ്പ് മൊഴി നല്‍കിയത്. ബാലചന്ദ്രകുമാറിനെ അറിയാമെന്നും ക്രൈംബ്രാഞ്ച് സംഘത്തോട് ബിഷപ്പ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ദിലീപിന്റെ ജാമ്യത്തിനായി നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്താമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞെന്നായിരുന്നു കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ദിലീപ് പറഞ്ഞത്. ബിഷപ്പിന് നല്കാന് പണം ആവശ്യപ്പെട്ടതായും ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ബാലചന്ദ്രകുമാറും ബിഷപ്പ് ഹൗസും നിഷേധിച്ചിരുന്നു.
Content Highlight: Crime branch interrogated neyyattinkara bishop in dileep case