നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാധവനെ ചോദ്യം ചെയ്തു
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാധവനെ ചോദ്യം ചെയ്തു . ദിലീപിന്റെയും കാവ്യയുടെയും വസതിയായ ആലുവയിലെ പത്മസരോവരത്തിൽ വച്ചായിരുന്നു ചോദ്യം ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് 4:45 ഓടെയാണു ക്രൈംബ്രാഞ്ച് സംഘം മടങ്ങിയത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നേരത്തെയും ക്രൈംബ്രാഞ്ച് കാവ്യക്ക് ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അസൗകര്യം അറിയിച്ച് കാവ്യ മറുപടി നല്‍കുകയായിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും കാവ്യക്ക് നോട്ടിസ് നൽകി. ചോദ്യം ചെയ്യലിനായി ഇന്ന് 11 മണിക്ക് ഹാജരാകാനായിരുന്നു നിർദ്ദേശം.
അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു പീഡനത്തിനു കാരണമെന്ന് ദീലിപിന്റെ സഹോദരിയുടെ ഭര്‍ത്താവ് പറയുന്ന ശബ്ദ സന്ദേശത്തെ തുടര്‍ന്നാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
നടിയെ ആക്രമിക്കുന്നതിന് മുന്‍പ് അതിജീവിതയുമായി, ദിലീപ്, മഞ്ജു വാരിയര്‍ ഇവര്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുളള സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സൂചനകള്‍ തുടരന്വേഷണത്തില്‍ ലഭിച്ചിരുന്നു. കാവ്യയുടെ ചോദ്യംചെയ്യല്‍ പൂര്ത്തിയാകുന്നേതാടെ തുടരന്വേഷണത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാകും.
Content Highlight: Crime Branch questioned Kavya Madhavan at her residence