കാമക്കണ്ണുകൾ കൊണ്ട് എന്തിനെയും നോക്കിക്കാണുന്ന ചിലരും ഇവിടുണ്ട്; താരാ കല്യാണിനെതിരെ അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തവരുടെ സൈബർ ആക്രമണം

കഴിഞ്ഞ ദിവസം നടിയും നർത്തകിയുമായ താരാ കല്യാണും, മകൾ സൗഭാഗ്യവും മരുമകൻ അർജുനും ചേർന്നുള്ള ഒരു വീഡിയോ കണ്ടിരുന്നു. ആ കുടുംബം തമാശ പറഞ്ഞ് ചിരിക്കുകയും , അതിനിടയിൽ താരാ കല്യാൺ എന്തോ പറഞ്ഞപ്പോൾ, മരുമകൻ സ്നേഹത്തോടെ അവരുടെ കവിളിൽ കടിക്കുന്നുണ്ട്. അതെല്ലാം ആ കുടുംബം വളരെ ആഹ്ലാദത്തോടെയാണ് കാണുന്നത്.
എന്നാൽ അതിന് ശേഷം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതോടെ വളരെ മോശം രീതിയിലാണ് പ്രബുദ്ധ മലയാളികളിൽ ചിലർ പ്രതികരിക്കുന്നത്. ഇതൊന്നും അത്ര നല്ലതായി തോന്നുന്നില്ല നാളെ കൂടെ കിടക്കുമ്പോഴും പറയണം എന്നാണ് ഒരാളുടെ കമന്റ്.
പെറ്റു വളർത്തിയ അമ്മയെ ഒരു മകൻ ഇതുപോലെ കവിളിൽ കടിക്കുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? എന്നാണ് വേറൊരു ചോദ്യം. ഇന്നവൻ കവിളിൽ കടിച്ചു …. നാളെ..എന്താകും എന്നാണ് മറ്റൊരു മലയാളിയുടെ ആശങ്ക. അമ്മായിയാമ്മയും മരുമക്കളും ഒരിക്കലും ഇങ്ങനെ ആകരുതെന്ന് ഉപദേശിക്കുന്ന കുറച്ച് പേരും ഉണ്ട്. ഇതൊന്നും പൊതു സ്ഥലത്ത് വേണ്ട എന്നാണ് മറ്റൊരു മാന്യൻ അഭിപ്രായം പറയുന്നത്. ഏറ്റവും മോശം കമന്റ് ഇട്ടത് പ്രവീൺ എന്നൊരുത്തനാണ്.
ശരിക്കും ഈ കമന്റുകൾ വായിക്കുമ്പോളാണ് നമുക്ക് ലജ്ജ തോന്നേണ്ടത്. അവരുടെ കുടുംബത്തിലെ ബന്ധങ്ങൾ ചോദ്യം ചെയ്യാൻ ഈ കമന്റ് ഇടുന്നവർക്ക് എന്താണ് അവകാശം?? നീലക്കുയിൽ അല്ലെങ്കിൽ ഏതെങ്കിലും സിനിമ പേജുകൾ റീച്ചിനായി ഇത്തരം ഫോട്ടോകളും വീഡിയോകളും ഇടും. അവിടെയാണ് മലയാളികൾ അഴിഞ്ഞാടുന്നത്.
താരാ കല്യാണിന്റെ കുടുംബം നല്ല രീതിയിലാണ് ജീവിക്കുന്നത്. അത്രക്ക് മനോഹരമായിട്ടാണ് അവരുടെ ബന്ധം പോകുന്നത്. ഇങ്ങനെ അശ്ലീലച്ചുവയോടെ കമന്റ് ഇടുന്നവർ അറിയേണ്ട കാര്യം ശ്രീമതി താരാ കല്യാൺ മരുമകൻ അർജുന്റെ ഗുരുകൂടിയാണ്. അയാളുടെ അമ്മയുടെ സ്ഥാനമാണ് അവർക്കുള്ളത്. അവരുടെ മനസ്സിൽ അവരുടെ ബന്ധത്തിന് ഒരു കളങ്കവും ഇല്ല. അതാണ് എവിടെയും ഇത്രക്ക് ഫ്രീ ആയി ഇടപഴകാൻ കഴിയുന്നത്. അത് കണ്ട് സദാചാരക്കുരു പൊട്ടി, കമന്റ് ഇട്ടു കരയുന്നവരാണ് യഥാർത്ഥ ഞരമ്പ് രോഗികൾ.
താരാ കല്യാണിന് ഒരു മകനില്ല. മകന്റെ സ്നേഹം അവർക്ക് മരുമകനിലൂടെ കിട്ടുന്നതിൽ നാട്ടുകാർക്ക് എന്താണ് വിഷമം. ഒരു മരുമകൻ മകനായി മാറുന്നത് ചില കുടുംബങ്ങളിൽ മഹാഭാഗ്യമാണ്. അതൊക്കെ ഇങ്ങനെ അനുഭവിക്കാനും ഒരു ഭാഗ്യം വേണം. 6 വയസ്സ് ഉള്ളപ്പോൾ മുതൽ താരയുടെ സ്റ്റുഡന്റ് ആണ് അർജുൻ എന്ന പയ്യൻ. ഇനി അയാൾ വളർന്നു പാട് കിളവൻ ആയാലും, താരക്ക് അയാൾ കുഞ്ഞ് ശിഷ്യൻ തന്നെയാണ്.
നടൻ കൃഷ്ണകുമാറിന് എതിരെയും ഇത്തരം നികൃഷ്ടമായ കമന്റുകൾ കണ്ടിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ വിമർശിക്കാം, പരിഹസിക്കാം. അയാളുടെ മകളെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോയുടെ താഴെ അശ്ലീലം പറയുന്നവനെയൊക്കെ എന്താണ് വിളിക്കേണ്ടത്?
നമ്മുടെ കൂട്ടത്തിലെ ചിലരുടെ കാഴ്ചപ്പാട് വളരെ മോശം തന്നെയാണ്. ഒരു തരം സംസ്കാര ശൂന്യതയാണ് അത്. തങ്ങൾക്ക് നേരിട്ട് പരിചയമില്ലാത്ത ആണും പെണ്ണും ചേർന്ന് നിൽക്കുന്നത് കണ്ടാൽ ഇവരുടെ ഉള്ളിലെ കാമരോഗി ഉണരും. പിന്നീട് ആ കുത്തിക്കഴപ്പ് തീർക്കുന്നത് കീബോർഡിലൂടെയും, മൊബൈലിൽ കൂടിയുമാണ്. ജീവിതത്തിൽ അച്ചന്റേയോ അമ്മയുടേയോ ചേട്ടന്റെയോ, അനിയത്തിയുടെയോ ഒക്കെ സ്നേഹം ഒരു തരിപോലും കിട്ടാത്ത ഊളകളാണ് ഇത്തരം വൃത്തികെട്ട രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.
നേരത്തെ മകളുടെ വിവാഹ ചടങ്ങുകൾക്കിടെ മരുമകനായ തന്റെ ശിഷ്യൻ ചുംബനം നൽകുന്ന താരാ കല്യാണിന്റെ ഫോട്ടോ ആണ് സമൂഹ മാധ്യമങ്ങളിൽ തെറ്റായ രീതിയിൽ ചിലർ പ്രചരിപ്പിച്ചത്. ഇതിനെതിരെ ആണ് താരാ കല്യാൺ കരഞ്ഞുകൊണ്ടാണ് അന്ന് പ്രതികരിച്ചത്.
ഒരു സ്ത്രീ എന്ന നിലയിലും ഭർത്താവ് മരിച്ചിട്ട് ഒറ്റയ്ക്ക് മകളുടെ വിവാഹം നടത്തേണ്ടി വന്ന അമ്മ എന്ന നിലയിലും അവരെ കാണാതെ, കാമം മാത്രം നിറഞ്ഞ കണ്ണുകളോടെ നോക്കുന്നതിന്റെ കുഴപ്പമാണിത്.
അക്കൂട്ടർക്ക് ചുംബനങ്ങൾക്ക് എല്ലാം ഒരൊറ്റ അർത്ഥമാണുള്ളത്. ആലിംഗനത്തിനും അവർക്ക് ഒരു അർഥം മാത്രമാണ്. “സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയുവാൻ സാധിക്കാത്ത ഒരുപാടുപേർ നമുക്ക് ചുറ്റും ഇപ്പോഴും ഉണ്ട് എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് ഇത്തരക്കാർ.