മങ്കി പോക്സ് സ്ഥിരീകരിച്ചയാളുടെ മരണം; പുന്നയൂർ പഞ്ചായത്തിൽ കനത്ത ജാഗ്രത
മങ്കി പോക്സ് സ്ഥിരീകരിച്ച യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത. മരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയിരുന്നവരോട് ക്വാറൻറീനിൽ കഴിയാൻ നിർദേശം നൽകി. യുവാവുമൊത്ത് ഫുട്ബോൾ കളിച്ചവർ ഉൾപ്പെടെ നിരീക്ഷണത്തിലാണ്. ഫുട്ബോൾ കളിച്ച ശേഷം വീട്ടിൽ എത്തിയ യുവാവ് കടുത്ത തലവേദനയെ തുടർന്ന് തളർന്ന് വീഴുകയായിരുന്നു.
ഇന്ന് പഞ്ചായത്തിലെ ആറ്, എട്ട് വാർഡുകളിൽ വീടുകൾ തോറും ആരോഗ്യവകുപ്പ് പ്രതിരോധ ക്യാമ്പയിൻ നടത്തും. യുവാവിന്റെ റൂട്ട് മാപ്പിൽ ചാവക്കാട്, തൃശൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രയും ഉൾപ്പെടും. യുഎഇയിൽ നടത്തിയ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നുവെന്ന് വ്യക്തമായത് മരണശേഷമായിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സംസ്കാരം നടത്തിയത്. യുവാവിൻറെ സാമ്പിൾ പരിശോധനാഫലം ഇന്ന് ഉച്ചയോടെയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ 21നാണ് യുവാവ് യുഎഇയിൽ നിന്ന് നാട്ടിലെത്തിയത്.
Content Highlights: Thrissur, Monkey pox, Death