സംസ്ഥാനത്തെ സ്കൂളുകളില്‍ ഇനി അതിവേഗ ഇന്റര്‍നെറ്റ്
സംസ്ഥാനത്തെ സ്കൂളുകളില്‍ ഇനി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുവാന്‍ തീരുമാനം. ഹൈസ്കൂളുകളിലും ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളിലും ഇനി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും.
100 എംബിപിഎസ് വേഗത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും.ഇക്കാര്യത്തിനായുള്ള ധാരണാപത്രത്തില്‍ കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്തും ബിഎസ്എന്‍എല്‍ കേരള സിജിഎം സി.വി വിനോദും ഒപ്പുവച്ചിട്ടുണ്ട്. ഇപ്പോള്‍ സ്കൂളില്‍ നിലവിലുള്ളത് എട്ട് എംബിപിഎസ് വേഗമുള്ള ഫൈബര്‍ കണക്ഷനുകളാണ്.
Content Highlights – Decided to provide high-speed internet in schools of Kerala