വൈദ്യുതി നിരക്ക് വര്‍ധനയ്ക്കെതിരെ ധര്‍ണ; കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം എം കെ ചന്ദ്രന് കുഴഞ്ഞുവീണ് മരിച്ചു
കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം എം കെ ചന്ദ്രന് (58) കുഴഞ്ഞുവീണു മരിച്ചു. വൈദ്യുതി നിരക്ക് വര്‍ധനയ്ക്കെതിരെ തൊടുപുഴ വൈദ്യുതി ഭവനു മുന്നില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെയാണ് ചന്ദ്രന് കുഴഞ്ഞുവീണത്.
ഇന്നലെ പതിനൊന്നരയോടെയാണ് സംഭവം. കേരള കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെ ചന്ദ്രന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. പാര്‍ട്ടിയുടെയും മുന്നണിയുടെയും സമരമുഖങ്ങളില്‍ നിറസാന്നിധ്യമായിരുന്നു എം കെ ചന്ദ്രന്.