എന്തു സംഭവിച്ചാലും ഉത്തരവാദി കണ്ണന്; ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ഐശ്വര്യയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്

ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് കൊല്ലം ചടയമംഗലത്ത് ജീവനൊടുക്കിയ അഭിഭാഷക ഐശ്വര്യ ഉണ്ണിത്താന്റെ ഡയറിക്കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തു . ഭര്‍ത്താവായ അഡ്വക്കേറ്റ് കണ്ണന് നായര്‍ മാനസികമായി ദ്രോഹിച്ചിരുന്നുവെന്ന് ഡയറിക്കുറിപ്പില്‍ ഐശ്വര്യ പറയുന്നു. കഴിഞ്ഞദിവസമാണ് ചടയമംഗലം പൊലീസ് ഐശ്വര്യയുടെ ഡയറിക്കുറിപ്പ് പുറത്ത് വിട്ടത്.
”തന്നെ ഭര്‍ത്താവ് കണ്ണന് അത്രയ്ക്ക് ദ്രോഹിക്കുന്നുണ്ട്. മാനസികമായി അത്രത്തോളം ഉപദ്രവിക്കുന്നു. അയാള്‍ക്ക് അയാളെ മാത്രമാണ് ഇഷ്ടം. വേറെയാരെയും ഇഷ്ടമല്ല. ആരുടേയും മനസ്സ് അയാള്‍ക്ക് മനസ്സിലാകില്ല. മാനസികമായി ഉപദ്രവിച്ചെന്നും താലി പൊട്ടിച്ചെറിഞ്ഞു”വെന്നും ഡയറിക്കുറിപ്പില്‍ പറയുന്നു.
”പുച്ഛം തോന്നും ചില സമയത്തുള്ള പെരുമാറ്റം. മറ്റാര്‍ക്കും ഈ ഗതി വരുത്തരുതെന്നും ഐശ്വര്യ കുറിപ്പില്‍ പറയുന്നു. തന്റെ മരണത്തിന് കാരണം ഭര്‍ത്താവാണെന്നും, തനിക്ക് എന്തു സംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവ് കണ്ണനാണെന്നും ഡയറിക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.