നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ ദിലീപിൻ്റെ പക്കലെന്ന് പ്രോസിക്യൂഷൻ; ഫോറൻസിക് റിപ്പോർട്ട് ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിൻ്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രണ്ടുതവണ അനധികൃതമായി തുറക്കപ്പെട്ടിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസന്വേഷണത്തിലും വിചാരണക്കോടതിയുടെ നടപടികളിലും പരാതിയുന്നയിച്ച് അതിജീവിത സമർപ്പിച്ച റിട്ട് പരിഗണിക്കവേയായിരുന്നു പ്രോസിക്യൂഷൻ കോടതിയെ ഇപ്രകാരം അറിയിച്ചത്.
2018 ഡിസംബർ 13-ന് മെമ്മറി കാർഡ് അനധികൃതമായി ആക്സസ് ചെയ്യപ്പെട്ടതിൻ്റെ തെളിവുകളടങ്ങിയ ഫോറൻസിക് റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതിജീവനക്കാർക്കെതിരെ നടപടികൾ തുടരുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
അതേസമയം, അതിജീവിതയുടെ ഹർജിയിലെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാരിന് അനുകൂല നിലപാടാണുള്ളതെന്നും പ്രോസിക്യൂഷൻ കോടതിയിൽപ്പറഞ്ഞു. സർക്കാർ അതിജീവിതയോടൊപ്പമാണ്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ അറിയിച്ചു.
Content Highlight: Dileep Case, Actress Assault case, Forensic Report, Memory card