ദിയ പുളിക്കക്കണ്ടം പാല നഗരസഭ അധ്യക്ഷ; രാജ്യത്തെ പ്രായംകുറഞ്ഞ ചെയര്‍പേഴ്സണ്‍
പാലാ നഗരസഭയുടെ ഇരുപത്തി രണ്ടാമത് അധ്യക്ഷയായി 21 കാരി ദിയ പുളിക്കക്കണ്ടം ചുമതല ഏറ്റു. പുളിക്കക്കണ്ടം കുടുംബത്തിൻറെ പിന്തുണയില്‍ യുഡിഫ് അധികാരത്തില്‍ ഏറുമ്പോള്‍ 1985ന് ശേഷം മാണിവിഭാഗം ആദ്യമായി പ്രതിപക്ഷ കസേരയില്‍ ഇരിക്കേണ്ടി വന്നു.
ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന ചരിത്രം പാലാ എഴുതുമ്പോള്‍ ബിനു പുളിക്കക്കണ്ടത്തിന് ഇത് മധുരപ്രതികാരം കൂടിയാണ്. രാഷ്ട്രീയത്തില്‍ പല കുറി പയറ്റിതെളിഞ്ഞ പാലായ്ക്ക് ഇന്നും ഒരു ചരിത്ര നിമിഷമായിരുന്നു. യുഡിഎഫ് പക്ഷത്തുനിന്ന് പുളിക്കകണ്ടത്തെ സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ഭരണ ചക്രത്തിന്റെ കസേരയിലേറി.
കഥാന്ത്യത്തില്‍ ബിനു പുളിക്കക്കണ്ടത്തിനും ഇത് അഭിമാന നിമിഷമാണ്. 2023ല്‍ നഗരസഭ അധ്യക്ഷന്റെ കസേര ജോസ് കെ മാണിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നഷ്ടപ്പെട്ട ബിനു, സിപിഐഎമ്മിന് വേണ്ടി അന്ന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഏക കൗണ്‍സിലര്‍ കൂടിയായിരുന്നു. അധികാരം നഷ്ടപ്പെടുത്തിയ മാണി ഗ്രൂപ്പിനോട്, സ്വന്തം മകളെ അധികാരത്തിലേറ്റി ബിനു മധുര പ്രതികാരം തീര്‍ത്തു.












