ഡ്യൂട്ടിക്കിടെ മദ്യപാനം; അഗ്നിരക്ഷാ ഓഫീസര്‍മാര്‍ക്ക് സസ്പെൻഷൻ
ഡ്യൂട്ടിക്കിടെ മദ്യപിച്ച കോന്നി അഗ്നിശമന സേന നിലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ കോട്ടയം റീജ്യനല്‍ ഫയര്‍ ഓഫിസര്‍ സസ്പെന്‍ഡ് ചെയ്തു.
ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫിസര്‍മാരായ വി ആര് അഭിലാഷ്, എസ് ശ്യാംകുമാര്‍ എന്നിവരാണ് സസ്പെന്‍ഷനിലായത്. ഫയര്‍ ആന്‍ഡ് റസ്ക്യു സര്‍വീസ് ഡയറക്ടര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവരെ മദ്യവുമായി കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നിന് വൈകിട്ട് ഫയർ ആൻഡ് റെസ്ക്യു സർവീസ് ഡയറക്ടർ (ഭരണം) അരുണ്‍ കോന്നി അഗ്നിരക്ഷാ നിലയത്തിലെത്തുമ്ബോള് ശ്യാംകുമാർ ഒരു ഗ്ലാസില്‍ മദ്യവുമായി നില്‍ക്കുന്നതാണ് കണ്ടത് എന്നാണ് വിവരം . അന്ന് നിലയത്തിന്റെ ചുമതലയുള്ള അഭിലാഷുമായി ചേർന്ന് മദ്യപിക്കുകയായിരുന്നുവെന്ന് ഇയാള്‍ ഡയറക്ടർക്ക് മൊഴി നല്‍കിയിരുന്നു .
ഇതിന്റെ അടിസ്ഥാനത്തിലാണ് റീജിയണല്‍ ഫയർ ഓഫീസർ എ.ആർ. അരുണ്‍ കുമാർ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഡയറക്ടറുടെ മിന്നല്‍ പരിശോധന സമയത്ത് നാലോളം പേർ അനധികൃതമായി ഡ്യൂട്ടിയില്‍ നിന്ന് വിട്ടു നിന്നിരുന്നുവെന്നും ഇവർക്കെതിരേ നടപടിയുണ്ടായിട്ടില്ലെന്നും പറയുന്നു. ഇങ്ങനെ മുങ്ങിയവരില്‍ ഒരാള്‍ ഉന്നത ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ ബന്ധുവായതാണ് നടപടി ഒഴിവാകാൻ കാരണമായിരിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു .
ഇപ്പോള്‍ സസ്പെൻഷനിലുള്ള രണ്ടു പേർ കൂടാതെ മറ്റു ചിലരും മദ്യപാന സദസില്‍ ഉണ്ടായിരുന്നുവേണന്നു റിപ്പോർട്ടുകള്‍ .