‘ശരിക്കും പറയാൻ പാടില്ലാത്തതാണ്’- എം എം മണിക്കെതിരെ ഇ കെ വിജയൻ സഭാ ടി വിയിൽ തത്സമയം
വടകര എം എൽ എ കെ കെ രമക്കെതിരെ എം എം മണി നടത്തിയ പരാമർശം പറയാൻ പാടില്ലാത്തതെന്ന് ചെയറിൽ ഉണ്ടായിരുന്ന ഇ കെ വിജയൻ. സ്പീക്കറുടെ
സെക്രട്ടറിയോടാണ് സി പി ഐ എം എൽ എ കൂടിയായ ഇ കെ വിജയൻ ഇക്കാര്യം പറഞ്ഞത്. ‘ശരിക്കും അത് പറയാൻപാടില്ലാത്തതാണ്, എന്താ ചെയ്യേണ്ടത്, സ്പീക്കർ വരുമോ’ എന്നായിരുന്നു ഇ കെ.വിജയൻ സ്പീക്കറുടെ സെക്രട്ടറി ടി മോഹനൻ നായരോട് ചോദിച്ചത്.
സഭാ ടി വി സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിൽ ഇരുവരും സംസാരിക്കുന്ന ഭാഗം കൃത്യമായി കാണാൻ കഴിയും ഈ സമയം പ്രതിപക്ഷ ബഹളമായിരുന്നു സഭയിൽ . ഈ ബഹളത്തിനിടെയാണ് ഇ തെ വിജയൻ ഇക്കാര്യം പറയുന്നത്. ബഹളത്തിനിടയിലാണെങ്കിലും ഇരുവരും പറയുന്ന കാര്യം കൃത്യമായി സഭാ ടി വി പകർത്തി. ഈ ദൃശ്യങ്ങളും സംഭാഷണ ശകലവും വലിയ ചർച്ചകൾക്കാണ് വഴി വെച്ചത്.
മണിയുടെ പരാമർശത്തിനെതിരേ കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ശക്തമാക്കിയതിനിടെയാണ് സംഭവം. പ്രതിഷേധം നടക്കുന്നതിനിടെ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മോഹനൻ നായരെ അടുത്തേക്ക് വിളിച്ച് ഇ കെ വിജയൻ കാര്യങ്ങൾ തിരക്കിയത്. ഇരുവരും തമ്മിലുള്ള ഈ രഹസ്യ സംഭാഷണം സഭാ ടിവി തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: E K Vijayan on MM Mani Statement against KK Rama