ഒക്ടോബറിലും വൈദ്യുതി ബില് കൂടും; യൂണിറ്റിന് സര്ചാര്ജ് പത്തുപൈസ
Posted On September 30, 2025
0
103 Views
ഒക്ടോബറിലും വൈദ്യുതി ബില് വർധിക്കും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്ചാര്ജ് ഈടാക്കുന്നതാണ് ബില്ല് വര്ധിക്കാന് കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാണ്.
ഓഗസ്റ്റില് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റെഗുലേറ്ററി കമ്മീഷന് അനുമതി നല്കിയതിനേക്കാള് അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സര്ചാര്ജ് ചുമത്തുന്നത്. സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സര്ചാര്ജ്.
Trending Now
An anthem forged in fire!👑🔥
October 29, 2025













