വൈദ്യുതി ചാര്ജ് ഇനിയും കൂട്ടേണ്ടി വരും; മന്ത്രി കൃഷ്ണൻ കുട്ടി
Posted On October 10, 2023
0
238 Views

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്ധിപ്പിക്കാതെ നിവൃത്തിയില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി.
ഇറക്കുമതി കല്ക്കരി ഉപയോഗിക്കണമെന്ന കേന്ദ്രസര്ക്കാരിന്റെ നിര്ദേശം മൂലമാണ് നിലവില് യൂനിറ്റിന് 17 പൈസ വര്ധിപ്പിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു.
നിരക്കില് ചെറിയ വര്ധനവ് വേണ്ടിവരും. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്ബോള് അവരാണ് വില തീരുമാനിക്കുന്നത്. വൈദ്യുതി തരുന്ന ആളുകളാണ് വിലയിടുന്നത്. വൈദ്യുതി നിരക്ക് കൂട്ടണോ എന്ന് റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കും-മന്ത്രി പറഞ്ഞു.