നോട്ടീസ് നല്കാതെ വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥര്ക്ക് 1,50,000 രൂപ നഷ്ടപരിഹാരം
Posted On September 26, 2024
0
220 Views

പത്തനംതിട്ടയില് വൈദ്യുതി ഉപഭോക്താവിന് ഒരു ലക്ഷത്തി അമ്ബത്തിനാലായിരം രൂപ കെഎസ്ഇബി ഉദ്യോഗസ്ഥര് നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷന് വിധി.
പത്തനംതിട്ട പന്തളം സ്വദേശിനി ഷഹനാസിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥര് നഷ്ടപരിഹാരം നല്കേണ്ടത്.
മുന്കൂര് നോട്ടീസ് നല്കാതെ വൈദ്യുതി വിച്ഛേദിച്ചു, നിയമവിരുദ്ധമായി പിഴ ചുമത്തി, തെറ്റായ താരിഫില് വൈദ്യുതി ബില് ചുമത്തി എന്നീ കാരണങ്ങളിലാണ് ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷന്റെ വിധി. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുളള ഇടപെടല് മൂലം ഷഹനാസാണ് കമ്മീഷനില് ഹര്ജി സമര്പ്പിച്ചത്.