ഇടുക്കി സുവർണ്ണ ജൂബിലി എക്സ്റ്റൻഷൻ വൈദ്യുത പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി
ഇടുക്കി സുവർണ്ണ ജൂബിലി എക്സ്റ്റൻഷൻ വൈദ്യുത പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി. 2700 കോടി രൂപ മുതൽ മുടക്ക് നിശ്ചയിച്ചിരിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായി ഇടുക്കി മാറും.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുന്ന സാഹചര്യത്തിലാണ് ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് 800 മെഗാവോട്ട് വൈദ്യുതി കൂടി ഉൽപ്പാദിപ്പിക്കുന്ന പുതിയ പദ്ധതി വിഭാവനം ചെയ്യ്തത്. 200 മെഗാവോട്ടിന്റെ നാല് ജനറേറ്ററുകൾ കൂടി ഇടുക്കിയിൽ സ്ഥാപിക്കുന്ന പദ്ധതിക്ക് 2700 കോടി രൂപയായാണ് മുടക്കുമുതൽ നിശ്ചയിച്ചിരിക്കുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ച പശ്ചാത്തലത്തിൽ ജനസമ്പർക്ക പരിപാടിയടക്കം ഒരു വർഷം നീളുന്ന പരിസ്ഥിതിക ആഘാത പഠനം നടത്തി രണ്ടാം ഘട്ട പാരിസ്ഥിതിക അനുമതിക്കായി സർക്കാർ നീങ്ങും. തുടർന്ന് ടെൻഡർ നടപടികൾ ആരംഭിക്കും. 2023 – ൽ ആരംഭിച്ച് അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തികരിക്കുക എന്നതാണ് ലക്ഷ്യം. തുരങ്കവും പവർ ഹൗസും ഉൾപ്പെടെയുള്ള ഭൂഗർഭ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും.
Content Highlights – Union Ministry of Environment, Golden Jubilee Extension Power Project, Idukki