കേരളാഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഇപി ജയരാജൻ
വിവാദങ്ങള്‍ക്കിടയില്‍ കേരളാഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഇപി ജയരാജൻ.
നടന്നത് സാധാരണ കൂടിക്കാഴ്ചയാണെന്നും കഴിഞ്ഞ ദിവസവും കണ്ടിരുന്നുവല്ലോയെന്നും ഇപി മാധ്യമങ്ങോട് പ്രതികരിച്ചു. രാഷ്ട്രീയം അതിന്റെ വേദിയില്‍ ചർച്ച ചെയ്യാം. സീതാറാമിന്റെ ഓർമകളാണ് ഞങ്ങളുടെ മനസ്സിലെന്നും അദ്ദേഹം കൂട്ടിചേർത്തു.
എല്‍.ഡി.എഫ് കണ്‍വീനർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്നും ചടയൻ ഗോവിന്ദൻ അനുസ്മരണ ചടങ്ങില്‍ നിന്നും ഇപി വിട്ടുനിന്നിരുന്നു. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തില്‍ വെച്ചാണ് കണ്‍വീനർ സ്ഥാനത്ത് നിന്ന് ഇ.പിയെ നീക്കിയത്. യോഗത്തിന് ശേഷം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി. ജയരാജൻ കണ്ണൂരിലേക്ക് പോയിരുന്നു.