പൂപ്പാറ ടൗണിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു; നിരോധനാജ്ഞ

പൂപ്പാറ ടൗണസിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ തുടങ്ങി. സബ് കലക്ടറുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍. ടൗണിലെ 56 കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് നഗരത്തില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തി.
പന്നിയാര്‍ പുഴയിലെയും റോഡിലേയും കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ഒഴിപ്പിക്കല്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. സാധനങ്ങള്‍ മാറ്റുന്നതിന് ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ആവശ്യം.
ജനുവരി 28നാണ് ഹൈക്കോടതി ഒഴിപ്പിക്കലിന് ഉത്തരവിട്ടത്. ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സാവകാശം അനുവദിക്കണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
എന്നാല്‍ കയ്യേറ്റ ഭൂമിയിലെ കടകള്‍ പൂട്ടുമെന്ന് സബ് കലക്ടര്‍ അറിയിച്ചു. വൈകിട്ട് അഞ്ച് മണി വരെ സാധനങ്ങള്‍ മാറ്റാന്‍ കച്ചവടക്കാര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്.