പ്രവര്‍ത്തന സമയം കഴിഞ്ഞുള്ള മദ്യ വില്പന; കൊച്ചിയിലെ വിവാദ ബാര്‍ പൂട്ടിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍
നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച കൊച്ചി ഷിപ്പ്യാര്ഡിന് സമീപമുള്ള ഹാര്‍ബര്‍ വ്യൂ ഹൈഫ്ളൈ ബാര്‍ പൂട്ടിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍. പ്രവര്‍ത്തന സമയം കഴിഞ്ഞും നിയമവിരുദ്ധമായി ബാര്‍ പ്രവര്‍ത്തിക്കുകയും മദ്യം വില്പന ചെയ്യുകയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.
വനിതകളെ ഉപയോഗിച്ച് മദ്യം വിതരണം ചെയ്തതിന് നടപടിയെടുത്തതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ബാറിനാണ് ഇപ്പോള്‍ പൂട്ട് വീണത്. രാത്രി പതിനൊന്നരയോടെ മദ്യം നല്‍കിയതിന്റെ ബില്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതോടെയാണ് നടപടിയെടുത്തതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.
ബാറില്‍ ലഹരി ഉപയോഗിക്കുന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ലഹരി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബാറിനെതിരെ നടപടിയെടുക്കുന്നതിനായി പൊലീസ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്ന് ഏതാനും ആഴ്ചകളായി ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ച് വരികയായിരുന്നു.
Content Highlights – Excise officials closes the Harbor View Highfly Bar near the Cochin Shipyard