ആളും പേരും പറയാതെ കെ എം ഷാജഹാൻറെ വ്യാജ ആരോപണം; എറണാകുളം ജില്ലയിലെ സിപിഎം എംഎൽഎയേയും, വനിതാ നേതാവിനേയും ചേർത്ത് അപവാദ പ്രചാരണം

വിഎസ് അച്യുതാനന്ദൻ്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാൻറെ വക കഴിഞ്ഞ ദിവസം ഒരു വീഡിയോ ഉണ്ടായിരുന്നു. എറണാകുളം ജില്ലയിലെ സിപിഎമ്മിലെ രണ്ട് പ്രമുഖ നേതാക്കളെ കുറിച്ച് ഒരു ലൈംഗികാ അപവാദ കഥയാണ് ഷാജഹാൻ പറഞ്ഞത്.
ഇതിനിടെ ഇന്ന് പുറത്തിറങ്ങിയ ‘മെട്രോ വാര്‍ത്ത’ ദിനപത്രത്തിലും ഈ വിവാദ വാര്‍ത്ത വന്നിരുന്നു. ‘സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി’ എന്ന തലക്കെട്ടിലാണ് ‘മെട്രോ വാര്‍ത്ത’ ദിനപത്രം ഇത് പ്രസിദ്ധീകരിച്ചത്. പത്രത്തിന്റെ എറണാകുളം എഡിഷനില്‍ 11ാം പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ള പൂശുന്ന രീതിയിലാണ് ഈ വാർത്ത കൊടുത്തിരിക്കുന്നത്. മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായാ ലൈംഗിക ആരോപണം നിലനില്‍ക്കേ സമാനമായ വിവാദത്തില്‍ അകപ്പെട്ട് എറണാകുളം ജില്ലയില്‍ നിന്നുള്ള സിപിഎം എംഎല്‍എ എന്നാണ് വാർത്ത.
ഇത് ആദ്യം പറഞ്ഞു വെച്ചത് കെ ആം ഷാജഹാൻ ആയിരുന്നു. വനിതാ നേതാവിന്റെ ഭര്‍ത്താവ് രാവിലെ ഒരു യോഗത്തില്‍ പങ്കെടുക്കാനായി പുറത്തേക്ക് പോയിരുന്നു. രാത്രിയോടെ മാത്രമേ തിരകെ എത്തുകയുള്ളൂ എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഉച്ചയോടെ തിരച്ചെത്തിയ ഭര്‍ത്താവ് സ്പെയര്‍ താക്കോല്‍ ഉപയോഗിച്ച് വീട് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. തുടര്‍ന്ന് ഭാര്യയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതേതുടര്‍ന്ന് ഭര്‍ത്താവ് സമീപവാസികളുമൊത്ത് വീടിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് എഎല്‍എയെ കണ്ടത്.
അങ്ങനെ ഭര്‍ത്താവ് എംഎല്‍എയെ കൈകാര്യം ചെയ്തു. വിശദീകരിക്കാന്‍ ശ്രമിച്ച എംഎല്‍എയെ ഭര്‍ത്താവ് ചവിട്ടി താഴെയിടുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഷയം ആളിക്കത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രമുഖ പ്രാദശിക നേതാവ് ഇടപെട്ട് തടഞ്ഞതായാണ് വിവരം.
ഷാജഹാൻ പറയുന്നത് എറണാകുളം ജില്ലയിലെ ഒരു എംഎൽഎ എന്നാണ്. പി രാജിവ് അല്ലെന്ന് ഷാജഹാൻ എടുത്ത് പറയുന്നുണ്ട്. മറ്റുള്ള നാല് പേരിൽ ഒരാൾ എന്നാണ് ഇദ്ദേഹം പറയ്യുന്നത്. എന്നാൽ പേര് പറയാനുള്ള ചങ്കൂറ്റം ഷാജഹാൻ ഇല്ലാതെ പോയി.
‘മെട്രോ വാര്‍ത്ത’ യിൽ ഇത് പ്രസിദ്ധീകരിച്ചെങ്കിലും ഊരും പേരുമില്ലാത്ത വാര്‍ത്തയെ എങ്ങനെ വിശ്വസിക്കും എന്നതാണ് ചോദ്യം. കുന്നത്തുനാട്, വൈപ്പിന്‍, കോതമംഗലം, കൊച്ചി ഈ നാല് നിയമസഭാ മണ്ഡലങ്ങളിലെ സിപിഎം എംഎല്‍എമാരിൽ ഒരാൾ എന്നാണ് ഷാജഹാൻ പറയുന്നത്. ആരാണെന്ന് വെളിപ്പെടുത്താത്ത പ്രസ്താവനക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
വിഎസ് അച്യുതാനന്ദൻ്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാൻ നേരത്തെയും ഇത്തരം വിവാദ പ്രസ്താവനകൾ നടത്തിയിട്ടുള്ള ആളാണ്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അദ്ദേഹത്തിനെതിരെ പരാതികളും നല്കയിരുന്നു. കേരള പ്രവാസി അസോസിയേഷൻ വനിതാ നേതാവ് നൽകിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തത്. പ്രതിപക്ഷ നേതാവ് സതീശനെയും, കേരള പ്രവാസി അസോസിയേഷൻ വനിതാ നേതാവിനെയും ചേർത്ത് ഷാജഹാൻ ഇട്ട പോസ്റ്റിൻറെ പേരിലാണ് നടപടി.
വിവാദമായതിനെ തുടർന്ന് ഷാജഹാൻ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പിൻവലിച്ചിരുന്നു. ഖേദപ്രകടനവുമായി പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. അന്ന് സൈബര്‍ പൊലീസ് ചോദ്യംചെയ്യുന്നതിനിടെ ഷാജഹാന് കുറ്റസമ്മതം നടത്തി. തെറ്റുപ്പറ്റിപ്പോയി എന്നാണ് ഷാജഹാൻ പൊലീസിനോട് പറഞ്ഞത്.
ഇപ്പോളും സിപിഎം നേതാക്കളുടെ അവിഹിതത്തെ കുറിച്ച് പറയുമ്പോളും, രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ള പൂശാനാണ് ഇദ്ദേഹം ശ്രമിക്കുന്നത്. എക്കാലവും ഷാജഹാന്റെ പരാമർശങ്ങൾ സിപിഎമ്മിന് എതിരേയുള്ളത് തന്നെ ആയിരുന്നു. വനിതാ നേതാവ്, എംഎൽഎ എന്നൊക്കെ പറഞ്ഞ് വ്യാജ ആരോപണങ്ങൾ ഉയർത്താതെ, അല്പമെങ്കിലും അന്തസ്സുണ്ടെങ്കിൽ പേര് എടുത്ത് പറഞ്ഞാണ് പ്രസ്താവന നടത്തേണ്ടത്. നാട്ടുകാർ എല്ലാവരും കണ്ടു, കോൺഗ്രസ്സ് നേതാവ വന്ന് ഒത്തുതീർപ്പാക്കി എന്നൊക്കെ പറയുന്നു എങ്കിലും, പേര് പറഞ്ഞുള്ളൊരു പ്രസ്താവന ഷാജഹാനെപോലുള്ള ഒരാൾ നടത്തില്ല. കാരണം വീണ്ടും ഈ കേസിലും മാപ്പ് പറയേണ്ടി വരുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.