സംസ്ഥാനത്ത് മീൻ വില കൂടുന്നു
സംസ്ഥാനത്ത് മീൻ വില കുത്തനെ കൂടുന്നു. സാധാരണക്കാരുടെ മീനായ നാടൻ മത്തിയുടെ വില 200 രൂപ കടന്നതോടെ മലയാളികളുടെ അടുക്കളയിൽ മീൻ മാറ്റി വയ്ക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. നിലവിൽ നാടൻ മത്തിക്ക് 230 രൂപ മുതലാണ് വിലവരുന്നത്.
അയലയ്ക്ക് 180 രൂപ മുതൽ 300 രൂപ വരെയും കിളിമീന്‍ 250 രൂപ മുതലുമാണ് വില. ചൂരയ്ക്ക് 220 രൂപ മുതലും, ഏരിക്ക് 350 രൂപ മുതലും ഓലക്കുടിക്ക് കിലോയ്ക്ക് 600 രൂപ മുതലും ചെമ്മീന്‍ 430 രൂപ മുതലുമാണ് വില തുടങ്ങുന്നത്. ഇതിൽ ഏക ആശ്വാസം കിലോയ്ക്ക് 70 രൂപ മുതൽ വിലവരുന്ന കൊഴുവയാണ്. പണ്ടുമുതൽക്കേ വിലകൂടിയ മീനായ നെയ്മീന് കിലോയ്ക്ക് 1360 രൂപയാണ് ഇപ്പോൾ വില.