കരിപ്പൂരില്‍ സ്വര്‍ണ്ണ വേട്ട; വിമാന ജീവനക്കാരന് പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് വിമാന ജീവനക്കാരന് പിടിയില്‍. മുഹമ്മദ് ഷമീമാണ് സുക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. 2647 ഗ്രാമ സ്വര്‍ണമാണ് ഇയാളുടെ കൈയ്യില്‍ നിന്ന് കണ്ടെത്തിയത്.
വിമാനത്തില്‍ നിന്ന് മറ്റാരോ കൊണ്ടു വന്ന സ്വര്‍ണം പുറത്തെത്തിയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സിഐഎസ്എഫിന്റെ പരിശോധനയില്‍ സംശയം തോന്നി ഇയാളെ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്.
ജീവനക്കാരനെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അടുത്തിടയായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്ന പശ്ചാത്തലത്തില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്.
Content Highlights – Flight attendant arrested for trying to smuggle gold at Karippur Airport