സ്കൂളിലും അങ്കണവാടിയിലും ഭക്ഷ്യവിഷബാധ; നിരവധി കുട്ടികള്‍ ആശുപത്രിയില്‍
 
			    	    കായംകുളത്തും കൊട്ടാരക്കരയിലും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നിരവധി കുട്ടികള്‍ ആശുപത്രിയില്‍. കൊട്ടാരക്കര കല്ലുവാതുക്കലെ അങ്കണവാടിയിലും കായംകുളം ടൗണ്‍ യുപി സ്കൂളിലും നിന്ന് ഭക്ഷണം കഴിച്ച കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കായംകുളത്ത് 13 കുട്ടികളാണ് ആശുപത്രിയില്‍ ഉള്ളത്. കൊട്ടാരക്കരയില്‍ 4 കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശാരീരിക അസ്വസ്ഥതകളുമായി കൂടുതല്‍ കുട്ടികള്‍ ആശുപത്രിയില്‍. ഇന്നലെ സ്കൂളില്‍ നിന്ന് ചോറും സാമ്പാറും കഴിച്ച കുട്ടികള്‍ക്ക് രാത്രി മുതല്‍ വയറുവേദനയും അസ്വസ്ഥതയും ഉണ്ടാകുകയായിരുന്നു. കൂടുതല്‍ കുട്ടികള്‍ ആശുപത്രിയിലേക്ക് എത്തുന്നതായി വിവരമുണ്ട്. അങ്കണവാടിയില്‍ രക്ഷിതാക്കള്‍ നടത്തിയ പരിശോധനയില്‍ പുഴുവരിച്ച അരി കണ്ടെത്തി.
സംഭവത്തെ തുടര്‍ന്ന് കായംകുളം ടൗണ്‍ യുപി സ്കൂളില്‍ ആരോഗ്യവകുപ്പ് വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
Content Highlight: Food Poison, School, Anganavadi
 
			    					         
								     
								     
								        
								        
								       













