ഭക്ഷ്യവിഷബാധ, കുഴിമന്തി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; 27 പേര് ആശുപത്രിയില്‍

കുഴിമന്തി കഴിച്ച് 27 പേർ ആശുപത്രിയില്‍. ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായത്. പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്ന് ഇന്നലെ രാത്രി എട്ടരയോടെ കുഴിമന്തി വാങ്ങിക്കഴിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
അതേസമയം, വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാനവ്യാപകമായി റെയ്ഡ് നടത്തിവരികയാണ്. ഷവർമ്മ തയ്യാറാക്കുന്നതിലും വില്‍ക്കുന്നതിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് മിക്ക പരാതികളും. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലെ 98 ഷവർമ കടകളില്‍ പരിശോധന നടത്തി. 23 കടകള്‍ക്ക് നോട്ടീസ് നല്കി. അഞ്ച് കടകള്‍ക്ക് പിഴ ചുമത്തി.
ഷവർമ തയ്യാറാക്കുകയും വില്‍ക്കുകയും ചെയ്യുമ്ബോള്‍ പാലിക്കേണ്ട നിർദ്ദേശങ്ങള്‍ക്ക് പുറമെ കടകള്‍ പൊതുവായി പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നുമാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.