ഷവര്‍മ്മ തയാറാക്കാന്‍ ലൈസന്‍സ് നിര്‍ബന്ധം; ഇല്ലെങ്കില്‍ 5 ക്ഷം രൂപ പിഴ ഈടാക്കും
സംസ്ഥാനത്ത് ഷവര്‍മ്മ തയാറാക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാണെന്ന ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ലൈസന്‍സില്ലാതെ ഷവര്‍മ്മ നിര്‍മ്മിച്ചാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം തടവും ലഭിക്കും.
ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കിയത്. സംസ്ഥാനത്ത് ഏത് ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസന്‍സ് നിര്‍ബന്ധമാണ്. അത് തന്നെയാണ് ഷവര്‍മയുടെ കാര്യത്തിലും ഇനി മുതല്‍ ബാധകമാകും.
തുറന്ന പരിസരത്തും പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിലും ഷവര്‍മ തയാറാക്കാന്‍ പാടില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവര്‍മയില്‍ ഉപയോഗിക്കരുതെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights – Food Safety License is mandatory to prepare shawarma in the state