തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസ്; ഫോണിലെ ശബ്ദം കെ സുരേന്ദ്രന്റെ തന്നെയെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്
ബത്തേരി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസിലെ ഫോണ്‍ സംഭാഷണത്തിലെ ശബംദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ തന്നെയാണെന്ന് തെളിയിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കോഴപ്പണം നല്‍കിയതിന് തെളിവായി പ്രസീത കോഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാണത്തിലെ ശബ്ദമാണ് സുരേന്ദ്രന്റേതെന്ന് സ്ഥിരീകരിച്ചത്. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രന്. സി കെ ജാനു എന്നിവര്‍ക്കെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.
സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പു വരുത്താനായാണ് ശബ്ദ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചത്. കെ സുരേന്ദ്രന്, ജെആര്‍പി നേതാവ് സി കെ ജാനു, പ്രധാന സാക്ഷിയായ പ്രസീത അഴീക്കോട് എന്നിവരുടെ ശബ്ദ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
2021 നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബത്തേരി നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് കെ സുരേന്ദ്രന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.
Content Highlights – Forensic report released, Batheri election corruption case, K Surendran