മുഖ്യമന്ത്രിക്കെതിരെ അപ്രിയ സത്യം പറഞ്ഞതിനു രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നു : ജി ശക്തിധരന്.
മുഖ്യമന്ത്രിക്കെതിരെ അപ്രിയമായ സത്യം പറഞ്ഞതിനു തനിക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് ദേശാഭിമാനി മുൻ മാധ്യമപ്രവർത്തകൻ ജി ശക്തിധരന്. പാർട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് സൈബർ ആക്രമണം നടക്കുന്നത്. പേരക്കുട്ടിയെ പോലും വെറുതെ വിടുന്നില്ല. പൊലീസിൽ പരാതി കൊടുത്തിട്ടും അനക്കമില്ലെന്ന് ശക്തിധരൻ ആരോപിച്ചു.
കൈതോലപ്പായയിൽ സൂക്ഷിച്ച വിത്ത് ഇന്ന് വൻമരമായി. യഥാർത്ഥ കള്ളനെ പുറത്തു കൊണ്ട് വരും വരെ പോരാട്ടം തുടരും. വ്യക്തിഗത ഫേസ്ബുക്ക് പോസ്റ്റ് നിർത്തുന്നുവെന്നും ശക്തിധരൻ വ്യക്തമാക്കി. ഇനി മറുപടി ജനശക്തി പേജ് വഴിയായിരിക്കും. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് അടുക്കള സംഘമാണ്. പരാതി പറഞ്ഞാൽ ഇടപെടുന്ന ആളാണ് മുഖ്യമന്ത്രി. പക്ഷെ പുറത്തുള്ള സംഘം അദ്ദേഹത്തെ നിയന്ത്രിക്കുകയാണെന്നും ശക്തിധരൻ ഫേസ്ബുക്കില്‍ കുറിച്ചു.